Saturday, 18 May 2024

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

SHARE

കൊല്ലം: കൊട്ടാരക്കര ഇരുമ്പനങ്ങാനാടില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി. റോഡരികില്‍ ഒരാഴ്ചയായി കട വാടകയ്ക്ക് എടുത്തായിരുന്നു ഗ്യാസ് നിറക്കുന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
ഷട്ടറിട്ട കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അറുപത് കുറ്റികളില്‍ നിന്നും രണ്ടെണ്ണം പൊട്ടിത്തെറിക്കുകയായിരുന്നു.
നാട്ടുകാര്‍ വിളിച്ചറിയിച്ചതോടെ എഴുകോണ്‍ പൊലീസും കൊട്ടാരക്കരയില്‍ നിന്നും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എസ്ആര്‍ എന്റസ്ട്രീസ്സ് എന്ന പേരില്‍ പാചകവാതകം നിറക്കുന്ന യൂണിറ്റ് അനധികൃതമായാണ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. എഴുകൊണ്‍ പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user