Friday, 24 May 2024

പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക്; ജൂലായ് മുതല്‍ കോച്ചുകള്‍ കൂട്ടും

SHARE

മുംബൈ: മംഗളൂരുവില്‍നിന്ന് നാഗര്‍കോവില്‍ വരെ ഓടുന്ന പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടും. ജൂലായില്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ പുറത്തിറങ്ങുമ്പോള്‍ ഈ മാറ്റം നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.
നിലവില്‍ 21 കോച്ചുകളാണ് പരശുറാമിലുള്ളത്. നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ 21 കോച്ചില്‍ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടു മെന്ന് പറഞ്ഞിരുന്നെങ്കിലും അതും പൂര്‍ത്തിയായിട്ടില്ല.
ഇതേത്തുടര്‍ന്നാണ് വണ്ടി കന്യാകുമാരിയിലേക്ക് നീട്ടി പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നത്. കന്യാകുമാരിയിലെ പ്ലാറ്റ്‌ഫോമുകളില്‍ 24 കോച്ചുകളുള്ള വണ്ടി വരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user