Friday, 3 May 2024

ഷോപ്പിങ് കോംപ്ലക്സ് മാനേജർക്കു ക്രൂരമർദനം

SHARE
 

ഗുരുവായൂർ :
കിഴക്കേനടയിൽ ബസ് സ്റ്റാൻഡിന് എതിർവശത്ത് കൃഷ്ണാഞ്ജലി ബിൽഡിങ്ങിനു  മുന്നിൽ മൂത്രം ഒഴിച്ചതു ചോദ്യം ചെയ്തതിന് സ്ഥാപനത്തിന്റെ മാനേജർ കൈപ്പറമ്പ് പാറപ്പുറത്ത് പി.ഐ.ബാലനെ (82)  3 യുവാക്കൾ ക്രൂരമായി മർദിച്ചു. മുഖത്ത് മുറിവേറ്റു രണ്ടിടത്തായി 7 തുന്നലുകൾ ഇടേണ്ടി വന്നു. തിങ്കളാഴ്ച രാത്രി 10.30ന് ആയിരുന്നു സംഭവം. തൊട്ടുമുന്നിലെ പെട്ടിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം യുവാക്കൾ സ്ഥാപനത്തിന്റെ മുന്നിൽ വന്നു നിന്ന് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തപ്പോഴാണ് മർദിച്ചതെന്ന്  പൊലീസ് പറഞ്ഞു. രക്ഷപ്പെടാനായി കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് ഓടിക്കയറിയെങ്കിലും സംഘം പിന്നാലെ എത്തി മർദിച്ചു. പൊലീസും പരിസരത്തുള്ളവരും ചേർന്നു രാത്രി തന്നെ ദേവസ്വം ആശുപത്രിയിലും തുടർന്ന് കുന്നംകുളം മലങ്കര മെഡിക്കൽ മിഷനിലും പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു. ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരാണ് സംഘത്തിലുള്ളതെന്ന് പൊലീസിന് സംശയമുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user