കോഴിക്കോട്:ഓറഞ്ച് മുന്നറിയിപ്പിൽ പെരുമഴയിൽ കുതിർന്ന് ജില്ല. ഇന്നലെ പകൽ മുഴുവൻ തോരാതെ പെയ്ത മഴയിൽ ജില്ലയിൽ പരക്കെ നാശനഷ്ടങ്ങളുണ്ടായി. 3 ദിവസം മുൻപു വരെ അസഹനീയമായ ചൂടിൽ വിയർത്തുകുളിച്ച ജില്ലയാണ് ഇത്ര പെട്ടന്ന് മഴയിൽ തണുത്തു വിറയ്ക്കുന്നത്. കോഴിക്കോട് മേഖലയിലാണ് ഇന്നലെ ഏറ്റവുമധികം മഴ ലഭിച്ചത് – 11.6 സെന്റീമീറ്റർ. കൊയിലാണ്ടി മേഖലയിൽ 3.4 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. ഉറുമിയിൽ 6.65 സെന്റീമീറ്റർ മഴ ലഭിച്ചു. കുന്നമംഗലത്ത് 6.1 സെന്റീമീറ്റർ മഴയും ലഭിച്ചിട്ടുണ്ട്. കക്കയം ഡാമിലെ ജലനിരപ്പ് 2456 അടിയാണ്. പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 37.77 മീറ്റർ.
ശക്തമായ മഴയിൽ ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. മുത്തപ്പൻ പുഴ, ആനക്കാംപൊയിൽ ,അരിപ്പാറ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. പാറോപ്പടിയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഒരാൾക്കു പരുക്കേറ്റു. ∙വെള്ളിപറമ്പിൽ കാറിനു മുകളിൽ മരം വീണു ആറാം മൈലിൽ ജീപ്പിനു മുകളിൽ മരം വീണു. ആർക്കും പരുക്കില്ല പന്തീരാങ്കാവിൽ ദേശീയപാതയുടെ പണി നടക്കുന്ന ഭാഗത്ത് സർവീസ് റോഡിൽ വിള്ളലുണ്ടായി. ഇവിടെ ദേശീയപാതയ്ക്കായി പണിത മതിലിലും വിള്ളലുണ്ട്. ∙കൊയിലാണ്ടി ഭാഗത്ത് ദേശീയപാതയുടെ പണി നടക്കുന്ന പൊയിൽക്കാവിൽ വെള്ളക്കെട്ട് രൂക്ഷമായി. ബാലുശ്ശേരി ഉണ്ണികുളത്ത് ഖാദി നൂൽനൂൽപ് കേന്ദ്രത്തിന്റെ ചുറ്റുമതിൽ കനത്തമഴയിൽ തകർന്നുവീണു. മുക്കം ചെറുവാടി അങ്ങാടിയിൽ വെള്ളക്കെട്ട്. കനത്ത മഴയെ തുടർന്ന് കോഴിക്കോട് കടപ്പുറത്തെ സയൻസ് എക്സ്പോ അവസാനിപ്പിച്ചതായി സംഘാടകർ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക