ബെംഗളൂരു: റീൽ ചിത്രീകരിക്കുന്നതിനായി കുട ചൂടി ബസ് ഡ്രൈവ് ചെയ്ത കർണാടക ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു. നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ല്യുകെആർടിസി) ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്.
ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്ടർ എച്ച്. അനിത എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തിന് പിന്നാലെ സസ്പെൻഡ് ചെയ്തത്. ധാർവാഡ്–ബേട്ടഗേരി റൂട്ടിലോടുന്ന ബസിലാണ് ഇവർ റീൽസിനായി കുട ചൂടി ബസോടിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കണ്ടക്ടർ അനിതയാണ് വിഡിയോ ചിത്രീകരിച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക