ചേർപ്പുങ്കൽ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷകളിൽ ഏഴോളം റാങ്കുകൾ ചേർപ്പുങ്കൽ ബിവിഎം കോളേജിന് .
ബി എസ് ഡബ്ലിയു വിഭാഗത്തിൽ ലിനക്സ് ജോസഫ് ഒന്നാം റാങ്കും സ്നേഹ സോജൻ മൂന്നാം റാങ്കും കരസ്ഥമാക്കി. ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ജോബ് മാത്യു ഫിലിപ്പ് രണ്ടാം റാങ്ക്, നന്ദ നിഷാന്ത് നാലാം റാങ്ക് , അനുമോൾ റെജിമോൻ ചാക്കോ അഞ്ചാം റാങ്ക്, കൂടാതെ ബിസിഎയിൽ ക്രിസ്റ്റ അന്ന സാബു നാലാം റാങ്ക് , ജന്ന പുന്നൂസ് പത്താം റാങ്ക് എന്നിങ്ങനെ റാങ്കുകളുടെ തിളക്കവുമായി ബിവിഎം ഹോളിക്രോസ് കോളേജ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി.
റാങ്ക് ജേതാക്കളെയും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും കോളേജ് മാനേജർ ഫാ. ജോസഫ് പാനാമ്പുഴ, പ്രിൻസിപ്പൽ ഡോ. ബേബി സെബാസ്റ്റ്യൻ, കോളേജ് ബർസാർ ഫാ. റോയ് മലമാക്കൽ എന്നിവർ അനുമോദിച്ചു.