തൃശൂർ: കനത്ത മഴയില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞു വീണു. ആശുപത്രിയുടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് വടക്ക് വശത്തായി തൃശൂര്‍ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൊഴോലിപറമ്പില്‍ കോപ്ലംക്‌സിലേയ്ക്കാണ് ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് വീണത്. ഈ കെട്ടിടത്തിനും ഇത് മൂലം നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.
അതിര്‍ത്തിയിലായി ആശുപത്രി വളപ്പില്‍ നില്‍ക്കുന്ന വലിയ മരമാണ് അപകടങ്ങള്‍ക്ക് കാരണമായി പറയുന്നത്. മരം ഏത് നിമിഷവും മറിഞ്ഞ് വീഴാവുന്ന നിലയിലാണ് ഉള്ളത്. സമീപത്തെ കെട്ടിടത്തേക്കാള്‍ ഉയരത്തിലാണ് ആശുപത്രി വളപ്പ് സ്ഥിതി ചെയ്യുന്നത്. ഇതിനാല്‍ തന്നെ മരം വീണാല്‍ വലിയ അപകടം കെട്ടിടത്തിനും ഇവിടെ ജോലി ചെയ്യുന്നവര്‍ക്കും സംഭവിക്കുമെന്ന് ജോലിക്കാർ പറഞ്ഞു. മുന്‍പും നിരവധി തവണ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
ആശുപത്രി വളപ്പിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഈ മരവും ഉള്‍പെടുത്തിയിരുന്നതായും എന്നാല്‍ അനുമതി ലഭിച്ചില്ലെന്നും അതിനാലാണ് ആണ് ഈ മരത്തിന്‍റെ കൊമ്പും ചില്ലകളും മാത്രം മുറിച്ചതെന്നും അപകടം സംഭവിച്ച പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ മഴ മാറിയാല്‍ മരം മുറിച്ച് മാറ്റുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക