തിരുവനന്തപുരം: കായംകുളം പുനലൂര്‍ റോഡില്‍ കാറില്‍ സാഹസിക യാത്രനടത്തിയ അഞ്ചു യുവാക്കള്‍ക്കും ശിക്ഷ സാമൂഹിക സേവനം. മാവേലിക്കര ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി. ആലപ്പുഴ മെഡിക്കല്‍ കോളജിലും പത്തനാപുരം ഗാന്ധിഭവനിലും കൂടി ഏഴ് ദിവസം സന്നദ്ധ സേവനം നടത്തണം. നൂറനാട് സ്വദേശികളായ ഡ്രൈവര്‍ അല്‍ ഗാലിബ് ബിന്‍ നസീര്‍, അഫ്താര് അലി, ബിലാല്‍ നസീര്‍, മുഹമ്മദ് സജാദ്, സജാസ് എന്നിവര്‍ക്കാണ് ശിക്ഷ.
ഇവരുടെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് ഇത്തരത്തില്‍ മാതൃകാപരമായ ഒരു ശിക്ഷ നടപ്പിലാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് യുവാക്കളുടെ അഭ്യാസപ്രകടനം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക