ആലപ്പുഴ: ഇഎസ്ഐ ആശുപത്രിയിൽനിന്ന് എസി മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. പാതിരാപ്പള്ളി പടിഞ്ഞാറെക്കര സ്വദേശി ആൻഡ്രൂസ് (25) ആണ് പിടിയിലായത്. രണ്ട് എസികളുടെ ഔട്ട്ഡോർ യൂണിറ്റുകളും, 3 എസികളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്പ് കോയിലുമാണ് മോഷണം പോയത്. ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
ഏസി മോഷണം പോയതോടെ ആശുപത്രിയിലെ ശസ്ത്രക്രിയകൾ അടക്കം മുടങ്ങിയിരുന്നു. ഇത് രോഗികളുടെ ഭാഗത്തുനിന്ന് വലിയെ പ്രതിഷേധത്തിനും ഇടയാക്കി. തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും സമാന കുറ്റക്യത്യങ്ങൾ ചെയ്തവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക