തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതു ഡ്രൈവിങ് സ്കൂൾ ഉടമകൾ തടഞ്ഞാൽ ബദൽ ഗ്രൗണ്ടുകളൊരുക്കി സർക്കാർ നേരിടാൻ തയാറായതിനു പിന്നാലെ ഇന്നലെ ആകെയുള്ള 86 സ്ഥലങ്ങളിൽ 18 ഇടത്ത് ഭാഗികമായി ടെസ്റ്റുകൾ നടന്നു. ആകെ 86 പേർ പങ്കെടുത്തു. ഇതിൽ 2 പേർക്ക് വാഹനമില്ലാത്തതിനാൽ ടെസ്റ്റ് നടത്താനായില്ല. സർക്കാരും ഡ്രൈവിങ് സ്കൂൾ ഉടമകളും തമ്മിലുള്ള തർക്കവും പ്രതിഷേധവും സംഘർഷത്തിലായതോടെ പലയിടത്തും ടെസ്റ്റിൽ പങ്കെടുക്കാൻ സ്ലോട്ട് കിട്ടിയവർ എത്തിയില്ല. അപേക്ഷകരെ കാത്തുനിന്ന ശേഷം ഉദ്യോഗസ്ഥർക്കു മടങ്ങേണ്ടിവന്നു. ചിലയിടങ്ങളിൽ ഇന്നലെയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. തിരുവനന്തപുരത്ത് മുട്ടത്തറയിൽ ടെസ്റ്റിങ് കേന്ദ്രത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചു. തൃശൂരിലും പ്രതിഷേധമുണ്ടായി. തിരുവനന്തപുരത്ത് 21 പേർക്ക് സ്ലോട്ട് അനുവദിച്ചിരുന്നെങ്കിലും ആരും വന്നില്ല. കൊല്ലം (25), പത്തനംതിട്ട (9), കോട്ടയം (16), ഇടുക്കി (22), തൃശൂർ (6), പാലക്കാട് (1) കോഴിക്കോട് (2), കണ്ണൂർ (1), ആറ്റിങ്ങൽ (1), മൂവാറ്റുപുഴ (1) എന്നിങ്ങനെയാണ് ടെസ്റ്റ് നടന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക