നാദാപുരം: സാമൂഹിക വിരുദ്ധ ശല്യം പതിവായതോടെ വ്യാപാരി കച്ചവടം നിർത്തുന്നു. ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിന് സമീപത്തെ മീത്തലെ കുടത്തിൽ രാഘവന്റെ കടക്ക് നേരെയാണ് സാമൂഹിക വിരുദ്ധ ശല്യം. കഴിഞ്ഞ രണ്ട് മാസമായി രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങി രാവിലെ കട തുറക്കാനെത്തിയാൽ കടയുടെ പൂട്ടിനുള്ളിൽ പശയും, പെയിന്റും മറ്റും ഒഴിച്ച് പൂട്ട് തുറക്കാൻ കഴിയാറില്ല. പൂട്ട് തല്ലി പൊട്ടിച്ചാണ് കട തുറക്കുന്നത്. ഇത്തരത്തിൽ രണ്ട് മാസത്തിനിടെ പുതിയ പത്തോളം പൂട്ടുകൾക്കായി 1400 രൂപയാണ് ചെലവിട്ടത്. ഇത് കൂടാതെ കടയുടെ പിൻഭാഗത്തെ എയർ ഹോൾസ് വഴി ചെളിമണ്ണും, പെയിന്റും കടക്കുള്ളിൽ ഒഴിച്ച് കടയിലെ സാധനങ്ങളും മറ്റും നശിപ്പിക്കുകയും ഉണ്ടായി. കടയുടെ മെയിൻ സ്വിച്ചിലെ ഫ്യൂസുകളും മറ്റും ഊരി കൊണ്ടുപോയ നിലയിലാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി വിൽപനക്ക് വച്ച സാധനങ്ങളും മറ്റുമാണ് സാമൂഹിക ദ്രോഹികളുടെ അക്രമത്തിൽ നശിപ്പിക്കുന്നത്.
പ്രായമായതോടെ ആശാരി പണി നിർത്തി പൂജാ സാധനങ്ങൾ വിറ്റ് തുച്ചമായ വരുമാനം കൊണ്ട് കഴിയുന്ന രാഘവന് ജീവിതം തന്നെ വഴിമുട്ടിയ നിലയിലാണ്. രാഘവൻ നാദാപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കടയിലെത്തി പരിശോധന നടത്തി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക