പാലക്കാട്: വിദ്യാർത്ഥിയെ വാളയാര്‍ ഡാമില്‍ കാണാതായ സംഭവത്തിൽ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് മണ്ണാര്‍ക്കാട് സ്വദേശി അന്‍സില്‍ (18)ആണ്. വ്യാഴാഴ്ച വൈകിട്ട് ആറിനു നടന്ന സംഭവത്തിൽ അൻസിൽ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങുകയും മുങ്ങിപ്പോവുകയുമായിരുന്നു. വിദ്യാർത്ഥിക്കായി അഗ്നിരക്ഷാസേന രാത്രി പത്തുവരെ തിരച്ചില്‍ നടത്തിയെങ്കിലും നിഷ്ഫലമായിരുന്നു. തുടർന്ന് മൃതദേഹം കണ്ടെത്തിയത് സ്കൂബ ടീമിന്റെ സഹായത്തോടെ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ്. മരണപ്പെട്ട അൻസിൽ കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ ബിടെക് വിദ്യാര്‍ഥിയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക