Thursday, 2 May 2024

വൈ​ദ്യു​തി പ്ര​തി​സ​ന്ധി: ഉന്നതതല യോഗം ഇന്ന്

SHARE

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ഇ.ബി. ​സംസ്ഥാ​ന​ത്ത് വീണ്ടും ലോ​ഡ് ഷെ​ഡിം​ഗ് വേ​ണ​മെന്ന് ആ​വ​ശ്യപ്പെട്ടത് സംബന്ധിച്ച് ച​ര്‍​ച്ച ചെ​യ്യാ​നായി ഉ​ന്ന​ത​ത​ല യോ​ഗം വ്യാ​ഴാ​ഴ്ച ചേ​രും. യോഗത്തിന് നേതൃത്വം വഹിക്കുക വൈ​ദ്യു​തി​വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടിയാകും. കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമിപ്പോൾ. പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​യോ​ഗമാകട്ടെ, റി​ക്കാ​ര്‍​ഡ് ഉയരത്തിലും. കെ.എസ്.ഇ.ബിയുടെ വിശദീകരണം നി​ല​വി​ല്‍ പ​വ​ര്‍​ക​ട്ട് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്. അതേസമയം അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടരുന്നതായിരിക്കും. 700-ല്‍ ​അ​ധി​കം ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ള്‍​ക്കാണ് ഇതുവരെ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുന്നതിനു പിന്നിൽ ഓവർലോഡ് ആണെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്.




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user