Friday, 10 May 2024

കൃഷിനാശം: വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

SHARE

വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച ജില്ലയിലെ മുള്ളന്‍ക്കൊല്ലി, പനമരം, പുല്‍പ്പള്ളി, നൂല്‍പ്പുഴ, മൂപ്പൈനാട്, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലെ വിവിധ സ്ഥലങ്ങളിലും വിദഗ്ധ സംഘം സന്ദര്‍ശിച്ചു. വരള്‍ച്ചയില്‍ വാഴ കൃഷിയിലാണ് സാരമായ നാശനഷ്ടം ഉണ്ടായതെന്ന് സംഘം വിലയിരുത്തി. നെല്ല്, കവുങ്ങ്, കുരുമുളക് തുടങ്ങിയ വിളകളും നശിച്ചിട്ടുണ്ട്. കൃഷി നാശത്തില്‍ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും വരും ദിവസങ്ങളില്‍ മഴ ലഭിക്കാത്ത സാഹചര്യമാണെങ്കില്‍ കൃഷിനാശത്തിന്റെ തോത് വര്‍ദ്ധിക്കുമെന്നും സംഘം വിലയിരുത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സന്ദര്‍ശനത്തില്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ജെ സീമ, കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ലിഷ്മ, ഡോ. അഷിത, ഡോ. ദീപാ റാണി, ഡോ. നജീബ് നടുത്തൊടി, കൃഷി അസിസ്റ്റന്റ്് ഡയറക്ടര്‍മാരായ രാമുണ്ണി, ചിത്ര, പി.ജെ വിനോദ്,  കൃഷി ഓഫീസര്‍മാരായ പൗലോസ്, കെ.ആര്‍ ഷിരണ്‍, എം.കെ മറിയുമ്മ, സുമിന, അനു ജോര്‍ജ്, രജീഷ്, ലിഞ്ചു, അശ്വതി, ആര്യ, കൃഷി അസിസ്റ്റന്റുമാരായ പ്രിന്‍സ്,സനില്‍, നീതു, സിറാജ്, അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user