Friday, 10 May 2024

ഉന്നതവിദ്യാഭ്യാസമേഖലയിൽ ഏകീകൃത അക്കാദമിക് കലണ്ടർ

SHARE

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിൽ ഏകീകൃത അക്കാദമിക് കലണ്ടർ സേവനാവകാശ പത്രിക, ഹെൽപ്പ് ഡെസ്കുകൾ എന്നിവ നടപ്പിലാക്കാനൊരുങ്ങി സർക്കാർ. പരീക്ഷയും ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും അടക്കം വിദ്യാർഥികൾക്കു വേണ്ട സേവനങ്ങളും അവകാശങ്ങളും സർവകലാശാലാ വ്യത്യാസമില്ലാത്ത കൃത്യമായും സമയബന്ധിതമായും നടപ്പിലാകുമെന്ന് അക്കാദമിക് കലണ്ടറിലൂടെ ഉറപ്പിക്കാനാകും.
അക്കാദമിക് സമൂഹത്തിന് അതിവേഗം സേവനം ഉറപ്പു വരുത്തുക എന്നതാണ് ഏകീകൃത അക്കാദമിക് കലണ്ടറിന്റെ പ്രധാന ലക്ഷ്യം. എല്ലാ സര്‍വകലാശാലകളിലെയും റജിസ്ട്രാര്‍മാര്‍ ഉൾ‌പ്പെട്ട സമിതിയാണ് അക്കാദമിക് കലണ്ടറിനു രൂപം നൽകിയത്. കേരള, കാലിക്കറ്റ്, എംജി, കാലടി, കണ്ണൂർ, മലയാളം സർവകലാശാലകളിൽ ഈ വർഷം കലണ്ടർ നടപ്പാക്കും.
പരീക്ഷകൾ, ഫലങ്ങൾ, മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ കാര്യങ്ങളിലെല്ലാം നടപടിക്രമങ്ങളുടെ കുരുക്കുകൾ പരമാവധി അഴിച്ചെടുത്ത് നടപടികൾ ലളിതമാക്കുകയാണ് അക്കാദമിക് കലണ്ടറിലൂടെയും സേവനാവകാശ പത്രികയിലൂടെയും ലക്ഷ്യമിടുന്നത്. നിലവിൽ പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, മാർക്ക് ലിസ്റ്റ് വിതരണം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയിലെ തീയതികളിൽ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അക്കാദമിക് കലണ്ടർ വരുന്നതോടെ ഇതിനെല്ലാം അടുക്കും ചിട്ടയുമുണ്ടാകും.
സേവനാവകാശ പത്രിക നടപ്പിലാക്കുന്നതോടെ, സേവനങ്ങൾക്കായി വിദ്യാർഥികൾ സർവകലാശാല ഓഫിസുകൾ കയറി മടുക്കുന്ന സാഹചര്യം ഒഴിവാകും. കോഴ്സുകളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ളവ അടക്കം വിദ്യാർഥികളുടെ ഏതു സംശയങ്ങളും പ്രയാസങ്ങളും കാലതാമസമില്ലാതെ പരിഹരിക്കാൻ സഹായത്തിനായി സർവകലാശാലാ തലത്തിലും കോളജ് തലങ്ങളിലും ഹെൽപ്പ് ഡെസ്ക് ഒരുക്കും. പരമാവധി സേവനങ്ങൾ ഓൺലൈനാക്കും.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user