Saturday, 11 May 2024

പാകിസ്ഥാനിൽ നിന്നും ഇന്ത്യൻ അതിർത്തിയിലേക്ക് ഡ്രോൺ;ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ ഡ്രോൺ തിരികെ പാക് അതിര്‍ത്തിയിലേക്ക് പറന്നു

SHARE


ജമ്മുകാശ്മീർ : ജമ്മുകാശ്മീരിൽ അതിർത്തിയിൽ ഡ്രോൺ എത്തി. ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ ഡ്രോൺ തിരികെ പാക് അതിര്‍ത്തിയിലേക്ക് പറന്നു. ഇവിടെ നിന്നാണ് ഡ്രോൺ അതിര്‍ത്തിയിലേക്ക് എത്തിയത്. ജമ്മു കശ്മീരിലെ സാംബ ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് ഡ്രോൺ കണ്ടെത്തിയത്. 24 തവണ ഡ്രോണിന് നേരെ ഇന്ത്യൻ ജവാന്മാര്‍ വെടിയുതിര്‍ത്തയായാണ് വിവരം.

ഇതിന് പിന്നാലെ രാംഗഡ് സെക്ടറിലെ നാരായൺപൂറിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. ഇന്ന് രാവിലെയാണ് തിരച്ചിൽ ആരംഭിച്ചത്. ഡ്രോൺ എവിടെയെങ്കിലും വെടിയേറ്റ് തകര്‍ന്ന് വീണോയെന്ന് അറിയാനും മയക്കുമരുന്നോ ആയുധമോ കടത്തിയോയെന്നും അറിയാനായിരുന്നു തിരച്ചിൽ. എന്നാൽ ഇതുവരെ യാതൊന്നും കണ്ടെത്താനായിട്ടില്ല.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user