തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകാരുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം മൂലം സംസ്ഥാനത്ത് പലയിത്തും ഇനിയും ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടിയും ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടായിരുന്നു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത് സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു. എന്നാൽ പലയിടത്തും അപേക്ഷകരെത്താഞ്ഞതോടെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. ഗ്രൗണ്ടിന് മുന്നിൽ പ്രതിഷേധ സമരക്കാർ റോഡിൽ കിടന്നായിരുന്നു തിരുവനന്തപുരം മുട്ടത്തറയിൽ പ്രതിഷേധിച്ചത്. ഗ്രൗണ്ടിൽ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നായിരുന്നു തൃശൂർ അത്താണിയിൽ സമരസമിതി പ്രവർത്തകർ പ്രതിഷേധിച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക