Monday, 13 May 2024

യു.കെയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥിയില്‍നിന്ന്‌ ആറുലക്ഷം തട്ടിയ പ്രതി പിടിയില്‍

SHARE

ആലപ്പുഴ: വിദേശത്തു പഠിക്കുന്ന യുവാവിനെ തെറ്റിദ്ധരിപ്പിച്ച്‌ ആറുലക്ഷം രൂപയോളം തട്ടിയ കേസിലെ മുഖ്യപ്രതി അറസ്‌റ്റില്‍. ഒരാള്‍ ഒളിവില്‍. ബംഗളൂരു സ്വദേശി അനന്ത(40) യെയാണ്‌ ആലപ്പുഴ കൈനടി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. യു.കെയില്‍ എം.എസ്സിക്കു പഠിക്കുന്ന പുളിങ്കുന്ന്‌ സ്വദേശി ഉണ്ണികൃഷ്‌ണനാണു തട്ടിപ്പിനിരയായത്‌.
നേരത്തെ രണ്ടാം സെമസ്‌റ്റര്‍ ഫിസായ 8,35,000 രൂപ യു.കെയിലെ ജെറാള്‍ഡ്‌ എന്ന ഏജന്‍സി മുഖേന ഉണ്ണികൃഷ്‌ണന്‍ യു.കെയിലെ പോര്‍ട്‌സ് മൗത്ത്‌ സര്‍വകലാശാലയില്‍ അടപ്പിച്ചിരുന്നു. തുടര്‍ന്ന്‌ ഈ ഏജന്‍സിയിലെ രണ്ടു ജീവനക്കാര്‍ ഉണ്ണിക്കൃഷ്‌ണനെ തെറ്റിദ്ധരിപ്പിച്ച്‌ അവരുടെ അക്കൗണ്ടിലേക്ക്‌ രണ്ടു പ്രാവശ്യമായി 5,95,732 രൂപ വാങ്ങുകയായിരുന്നു. തട്ടിപ്പ്‌ മനസിലായതോടെ 2023 ഓഗസ്‌റ്റ് 17 ന്‌ ഉണ്ണിക്കൃഷ്‌ണന്‍ കൈനടി പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. 
തുടര്‍ന്ന്‌ മാസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ്‌ മുഖ്യപ്രതി അറസ്‌റ്റിലായത്‌. രണ്ടാം പ്രതി കണ്ണൂര്‍ തളിപ്പറമ്പ്‌ സ്വദേശി സൗബാന്‍ സൈനുദീനായുള്ള തെരച്ചില്‍ ഊര്‍ജിതമാണെന്നും ഉടന്‍ പിടിയിലാകുമെന്നും കൈനടി പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ കെ. ബാലന്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user