കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ കനത്തമഴയും മൂടല്‍മഞ്ഞും കാരണം വഴിതിരിച്ചുവിട്ടു. നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. ഇതുവരെയും കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങൾ പുറപ്പെട്ടിട്ടില്ല. ഇന്ന് കരിപ്പൂർ പ്രദേശത്ത് ലഭിച്ചത് ശക്തമായ മഴയാണ്. വിമാനത്താവളത്തിനരികിൽ കനാൽ നിറഞ്ഞതിനെത്തുടർന്ന് വീടുകളുടെ മുറ്റത്ത് വരെ വെള്ളം കയറിയിട്ടുമുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക