Monday, 20 May 2024

തീരം തകരുന്നു, അരക്ഷിതാവസ്ഥയിൽ തീരമേഖല

SHARE

വൈപ്പിൻ :
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകൾക്കിടയിലും അരക്ഷിതാവസ്ഥയിൽ  തീരമേഖല. മഴ മുന്നറിയിപ്പ് അടക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തീരദേശത്ത് മുൻകരുതലുകൾക്ക് നടപടിയൊന്നുമില്ലെന്നു നാട്ടുകാർ പറയുന്നു. കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് ആഴ്ചകളായി മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് മഴ ശക്തമാകാനുള്ള സാധ്യതയും ഉടലെടുത്തിരിക്കുന്നത്. എന്നാൽ തീരത്ത്  കടൽഭിത്തിയുടെ അപര്യാപ്തതകൾ പരിഹരിക്കാനോ കരയിലേക്ക് അടിച്ചു കയറുന്ന കടൽവെള്ളം ജനവാസമേഖലയിലേക്ക് ഒഴുകാതെ മറ്റു ജലാശയങ്ങളിലേക്ക് ഒഴുക്കി വിടാനുള്ള സംവിധാനമുണ്ടാക്കാനോ ബന്ധപ്പെട്ട വകുപ്പുകൾ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. ഇക്കുറി മഴയും കാറ്റും ശക്തമായി കടൽ ക്ഷോഭമുണ്ടായാൽ കടൽഭിത്തി ഇല്ലാത്ത ഇടങ്ങളിൽ നിന്ന് ജനങ്ങൾ ക്യാംപുകളിലേക്കു മാറേണ്ടി വരുമെന്നാണു ചൂണ്ടിക്കാണിക്കുന്നത്. കരയിലേക്ക് അടിച്ചു കയറുന്ന കടൽ വെള്ളം ഒഴുകി പോകാൻ ഇതുവരെ കലുങ്കുകൾ സജ്ജമാക്കാത്ത നായരമ്പലം പുത്തൻ കടപ്പുറത്തും അരക്ഷിതാവസ്ഥ നിലനിൽക്കുന്നു. വെളിയത്താംപറമ്പിൽ ജിയോ ബാഗ് ഭിത്തി ഒരുക്കിയിട്ടുണ്ടെങ്കിലും കടൽ ഭിത്തി തകർന്നു കിടക്കുന്നത് ആശങ്കയുണ്ടാക്കുന്നു. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user