തിരൂര്‍: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നല്‍ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾ ഉൾപ്പെടെയുള്ളവക്കെതിരെ നടപടി. മുമ്പ് നടന്ന പരിശോധനയിൽ നിയമലംഘനം നടത്തിയ ബി.പി അങ്ങാടിയിൽ പ്രവർത്തിച്ച ഹോട്ടൽ പിഴയടക്കാത്തതിനെ തുടർന്ന് പൂട്ടിച്ചു. ലൈസന്‍സില്ലാതെ വൈരങ്കോട് പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിനും പൂട്ടിട്ടു. പട്ടര്നടക്കാവിലും തെക്കന്‍ കുറ്റൂരിലും പ്രവര്‍ത്തിച്ചിരുന്ന നാല് ഹോട്ടലുകള്‍ക്ക് നോട്ടിസ് നൽകി. പട്ടര്‍നടക്കാവ്, വൈരങ്കോട്, തെക്കന്‍ കുറ്റൂര്‍, ബി.പി അങ്ങാടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലും പൊരിക്കടികള് വിൽക്കുന്ന കടകളിലും പരിശോധന നടത്തി. തിരുനാവായ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീനും പരിശോധനയിൽ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക