Thursday, 30 May 2024

ശശി തരൂരിന്റെ പി എ ശിവകുമാർ സ്വർണക്കടത്തിന് ഡൽഹിയിൽ അറസ്റ്റിൽ

SHARE

ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്വർണം കടത്തുന്നതിനിടെ ശശി തരൂരിൻ്റെ മുന്‍ പേഴ്‌സണൽ അസിസ്റ്റൻ്റിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം. വിദേശ യാത്രയിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയിൽ നിന്ന് സ്വർണം വാങ്ങുന്നതിനിടെയാണ് തരൂരിൻ്റെ പിഎ ശിവകുമാർ പിടിയിലായതെന്ന് വൃത്തങ്ങൾ അറിയിച്ചു. യാത്രികനിൽ നിന്ന് സ്വർണം വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പി എ അടക്കം രണ്ട് പേരെയാണ് പിടികൂടിയത്. വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കസ്റ്റംസ് പിടികൂടിയ ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്നാണ് വിവരം.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user