ചിങ്ങവനം: എംസി റോഡിൽ മണിപ്പുഴയിൽ തടി കയറ്റിവന്ന ലോറി നിയന്ത്രണം തെറ്റി രണ്ടു കാറുകളും കടകളുടെ മുൻഭാഗവും തകർത്തു. പിന്നീട് മുൻപോട്ട് നീങ്ങി സമീപത്തെ സ്വകാര്യ സ്കൂളിന്റെ പ്രവേശന കവാടവും തകർത്താണ് നിന്നത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചിന് മണിപ്പുഴ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ചിങ്ങവനം ഭാഗത്തുനിന്നു വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ആയതിനാൽ ആളുകൾ വഴിയിൽ ഇല്ലാതിരുന്നതും കാറുകൾ തലേ ദിവസം പാർക്ക്ചെയ്തിട്ടിരുന്നതിനാലും വൻ അപകടം ഒഴിവായി. ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് മണിക്കൂറുകളോളം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. ചിങ്ങവനം പോലീസെത്തിയാണ് ഗതാഗത തടസം ഒഴിവാക്കിയത്. കാറുകൾ പൂർണമായും തകർന്ന നിലയിലാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക