കോഴിക്കോട്: ചത്ത കോഴികളുമായി തമിഴ്‌നാട്ടിൽ നിന്നും എത്തിയ വണ്ടി നാട്ടുകാർ തടഞ്ഞു.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം.
നമ്പർ പ്ലേറ്റ് മറച്ച നിലയില്‍ കോഴി ഇറച്ചി വില്‍പ്പന നടത്തുന്ന കടയിലേക്ക് ലോഡ് എത്തിയപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു.തുടർന്ന് വാഹനം തടഞ്ഞ ശേഷം പരിശോധന നടത്തിയ നാട്ടുകാര്‍ കണ്ടത് ചത്ത കോഴികളെയായിരുന്നു. വില്‍പ്പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ എത്തിച്ച ശേഷം പിക്കപ്പ് വാനിലായിരുന്നു വിതരണം.
കോഴികളെ വില്‍ക്കുന്നതില്‍ നിന്ന് കടക്കാരനേയും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.ഈ കോഴിക്കടക്കെതിരെ ഇതിന് മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രദേശത്തെ പല ഹോട്ടലുകളിലും കല്യാണ ആവശ്യങ്ങള്‍ക്കും കോഴിയിറച്ചി എത്തിക്കുന്നത് ഇതേ സംഘമാണെന്ന് സൂചനയുണ്ട്.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണ് പിടികൂടിയത്. ഈയിടെ കോഴിക്കോട് നടക്കാവില്‍ വിലകുറച്ച് വില്‍പന നടത്തുന്ന കോഴിക്കടയില്‍ നിന്ന് സമാന രീതിയില്‍ ചത്ത കോഴികളെ പിടികൂടിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക