Thursday, 2 May 2024

റ​ബ​ര്‍ വി​ല​ ഇടിഞ്ഞു തുടങ്ങി; കർഷകർ ആശങ്കയിൽ

SHARE






കോ​ട്ട​യം: റബ്ബർ വില ടാ​പ്പിം​ഗ് തുടങ്ങി ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴേ​ക്കും ഇ​ടി​ഞ്ഞു​തു​ട​ങ്ങി. വില താഴ്ന്നത് ആ​ര്‍.​എ​സ്.എ​സ്. നാ​ല് ഗ്രേ​ഡ് 180.50, ഗ്രേ​ഡ് അ​ഞ്ച് 177.50 നി​ര​ക്കി​ലേ​ക്കാ​ണ്. ഉത്പാദനം കനത്ത ചൂടിൽ കുറവാണ്. ​ഒറ്റ​പ്പെ​ട്ട വേ​ന​ല്‍​മ​ഴ ല​ഭി​ച്ചിട്ടുണ്ട്. ഷീ​റ്റ് ഉ​ത്പാ​ദ​നം ലാ​റ്റ​ക്സ് തോ​ത് കു​റ​വാ​യ​തി​നാ​ല്‍ ഉ​ത്പാ​ദ​നം തു​ട​ങ്ങാൻ സാധിച്ചിട്ടുമില്ല. അതിനാൽ മിക്ക കർഷകരും വിൽക്കുന്നത് ചണ്ടിപ്പാൽ ആണ്. കാര്യമായ ഉൽപ്പാദനം വിദേശരാജ്യങ്ങളിലുമില്ല. ക്രം​ബ് വി​ല മുൻ മാസങ്ങളിൽ താഴ്ന്ന അവസരത്തിൽ വ​ലി​യ തോ​തി​ല്‍ ട​യ​ര്‍ വ്യ​വ​സാ​യി​ക​ള്‍ ക്രം​ബ് റ​ബ​ര്‍ സ്റ്റോ​ക്ക് ചെ​യ്തതിനാൽ തന്നെ മു​ന്‍ നി​ര ട​യ​ര്‍ ക​മ്പ​നി​ക​ള്‍ ഷീ​റ്റ് വാ​ങ്ങാ​ന്‍ നാമമാത്രമായ താല്പര്യമേ കാണിക്കുന്നുള്ളൂ. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user