കർണാടക: കർണാടകയിലെ തുമകുരു ജില്ലയിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ജില്ലയിലെ ഹോസ്പേട്ട് ഗ്രാമത്തിലാണ് സംഭവം. 32 കാരിയായ പുഷ്‌പയാണ് മരിച്ചത്. പ്രതിയായ ഭർത്താവ് ശിവറാമിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്നാണ് ശിവറാം കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പുഷ്‌പയുടെ തലയറുത്ത് മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. ശിവമോഗ ജില്ലയിലെ സാഗര ടൗൺ സ്വദേശിയാണ് പുഷ്‌പ.
എട്ടുവയസുള്ള കുട്ടിയുമായി വാടക വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. തടിമില്ലിൽ സഹായിയായി ജോലി ചെയ്‌തിരുന്നയാളാണ് പ്രതി ശിവറാം. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക