ആലപ്പുഴ: ആലപ്പുഴയിൽ യുവാക്കളെ ലോറിയിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ.ത ണ്ണീർമുക്കം സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്.
മാലിന്യം തള്ളുന്നത് ചിത്രീകരിക്കാൻ ശ്രമിച്ച സോജ , അജിത് എന്നീ യുവാക്കളെയാണ് ഇവർ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പാതിരപ്പള്ളിയിൽ ദേശീയ പാതയിൽ ആയിരുന്നു സംഭവം.
പ്രതികൾ ലോറിയിൽ പിന്തുടർന്നാണ് യുവാക്കളെ ഇടിച്ചു വീഴ്ത്തിയത്. കൊലപ്പെടുത്താൻ ശ്രമിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. നോർത്ത് ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക