ആലപ്പുഴ: വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിലെ സിസിടിവി കാമറകള്‍ക്ക് ഇടിമിന്നലിനെത്തുടര്ന്നുണ്ടായ തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കി. ആലപ്പുഴ ലോക്സഭാ മണ്ഡലം വോട്ടെണ്ണല്‍ കേന്ദ്രമായ സെന്റ് ജോസഫ്സ് കോളജ്, എച്ച്എസ് ആന്‍ഡ് എച്ച്എസ്എസില്‍ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിലെ സിസിടിവി കാമറയാണ് ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും മിന്നലിലും കേടുപാടുകള്‍ മൂലം തകരാറിലായത്. സെന്റ് ജോസഫ്സ് കോളജ്, എച്ച്എസ് ആന്‍ഡ് എച്ച്എസ്എസില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 244 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ 169 എണ്ണത്തിന് വിവിധ തകരാറുകള്‍ സംഭവിച്ചു. ഇതില്‍ സ്ട്രോംഗ് റൂമുമായി ബന്ധപ്പെട്ട കാമറകള്‍ അന്നു രാത്രിതന്നെ പ്രവര്‍ത്തനക്ഷമമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഐടി മിഷന് ടെക്നീഷന്മാരും ഉടന്‍തന്നെ സ്ഥലത്തെത്തിയാണ് കാമറകളുടെ തകരാര്‍ മണിക്കൂറുകള്‍ക്കകം പരിഹരിച്ചത്.
ബുധനാഴ്ച രാവിലെയോടെ എല്ലാ കാമറകളും പൂര്‍വ സ്ഥിതിയിലാക്കി പ്രവര്‍ത്തനക്ഷമമായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മിന്നല്‍ രക്ഷാ ചാലകങ്ങള്‍ സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും മൂന്നു തട്ടിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കിയിട്ടുള്ളത്. സിആര്‍പിഎഫ്, സിഎപിഎഫ്, കേരള പോലീസ് തുടങ്ങിയ വിഭാഗങ്ങളുടെ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ഇതു കൂടാതെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷ വിലയിരുത്തുന്നതിനും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനുമുള്ള സൗകര്യം ആലപ്പുഴയിലെയും മാവേലിക്കരയിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക