ഉടുമ്പന്നൂർ: ഷാപ്പിൽ ഉണ്ടായ അടിപിടിയിൽ ഒരാൾക്ക് ദാരുണാന്ത്യം. ഉടുമ്പന്നൂർ ശേഖരത്ത്പാറ സ്വദേശി സത്യനാഥൻ (കുട്ടായി- 45)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഉടുമ്പന്നൂർ ടൗണിലെ ഷാപ്പിൽ സംഭവം നടന്നത് .
സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ചെറിയ വാക്കേറ്റം ഉണ്ടാവുകയും ഇത് കയ്യാങ്കളിയിൽ എത്തുകയും ചെയ്തു. ഇതിനിടെ സത്യനാഥൻ കുഴഞ്ഞ് വീഴുക യായിരുന്നെന്ന് കരിമണ്ണൂർ പോലീസ് പറഞ്ഞു.
ഇയാളെ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്‌ഇബി യിലെ കരാർ തൊഴിലാളിയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കരിമണ്ണൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. സത്യനാഥിന്റെ ഭാര്യ: മോളി. മക്കൾ: വിഷ്ണു, ജിഷ്ണു, അനുപ്രിയ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക