ചിങ്ങവനം: സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുട്ടാർ കൈരളി ജംഗ്ഷൻ ഭാഗത്ത് കുന്നുകണ്ടത്തിൽ വീട്ടിൽ പ്രസാദ് കെ.പി (29) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ തന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നും വീട്ടമ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പലതവണകളായി അശ്ലീല മെസ്സേജുകളും, ഫോട്ടോകളും വീഡിയോകളും അയച്ചു നൽകുകയായിരുന്നു.വീട്ടമ്മയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്, എസ്.ഐ താജുദ്ദീൻ, സി.പി.ഓ മാരായ പ്രിൻസ്, വിനയൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക