മലപ്പുറം: പൊന്തക്കാടിനുള്ളിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറത്ത് മഞ്ചാടിക്ക് സമീപമാണ് സംഭവം. പൊന്തക്കാടിന് തീപടർന്നത് അണച്ചതോടെയാണ് ഇതിനിടയിൽനിന്ന് മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് നാലോടെയാണ് കാടിന് തീപിടിച്ചത്. വിവരമറിഞ്ഞ് അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീയണച്ചു. തുടർന്നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക