Tuesday, 7 May 2024

അപ്രതീക്ഷിതമായി റോഡുമുറിച്ചുകടന്ന് സൈക്കിൾ യാത്രക്കാരൻ, നിയന്ത്രണം വിട്ട് ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചുകയറി

SHARE

കൊച്ചി ∙ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് സമീപം വേഗത്തിൽ വന്ന ബൈക്ക്, സൈക്കിൾ യാത്രികനുമായി കൂട്ടിയിടിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ അരൂർ സ്വദേശി അഭിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ചയാണ് സംഭവം.
വേഗത്തിൽ വരികയായിരുന്ന ബൈക്കിന് മുന്നിലേക്ക് അപ്രതീക്ഷിതമായി വലതുവശത്തുനിന്ന് സൈക്കിൾ യാത്രക്കാരൻ റോഡ് മുറിച്ചുകടന്നുവന്നു. സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാനായി ബൈക്ക് വശത്തേക്ക് ചെരിച്ചെങ്കിലും സാധിച്ചില്ല. സൈക്കിളിനെ ഇടിച്ചുതെറിപ്പിച്ച ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ടു. റോഡ് സൈഡിലൂടെ പോവുകയായിരുന്ന കാൽനട യാത്രക്കാരനെയും ഇടിച്ചിട്ട്, വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് അടിയിലേക്ക് പാഞ്ഞുകയറി.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user