ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് ഏറം തെക്ക് വാർഡിലെ കൊച്ചുപാറ സെവൻത് ഡേ ചർച്ചിന് സമീപത്തു കൂടിയുള്ള ദേശീയപാതയുടെ ഓടയിൽ കൂടി റോഡിലേക്ക് വെള്ളം ഒഴുകുന്നത് നാട്ടുകാർക്ക് റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയായി. ഓടയിൽ കൂടി റോഡിലേക്ക് വെളളം ഒഴുക്കി വിടുന്ന രീതിയിൽ ഓട നിർമാണം നടത്തിയതിനെതിരെ സമീപവാസികൾ വാർഡ് മെമ്പർ മേരി റോസിന്റെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനം തടഞ്ഞിരുന്നു. കല്ലുവാതുക്കൽ ജംഗ്ഷൻ മുതൽ ശീമാട്ടി ജംഗ്ഷൻ വരെയുള്ള ഓടയിൽ കൂടി വരുന്ന വെള്ളം ചർച്ചിന് സമീപം എത്തിച്ച് അവിടെ നിന്ന് സഞ്ചാരയോഗ്യമായ റോഡിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് നിലവിലെ ഓട നിർമാണം. ഈ ഇടറോഡിൽ ഓട ഇല്ലാത്തതിനാൽ റോഡിലേക്ക് ഒഴുക്കിവിടുന്ന വെള്ളം സമീപ പ്രദേശത്തേക്കും വീടുകളിലേക്കും എത്തും. മഴ പെയ്തതോടെ ഓടയിൽ കൂടി ധാരാളം വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നു. ഇതോടെ റോഡിലൂടെ നടക്കാൻ പോലുമാവാത്ത അവസ്ഥയായി.
വർഷങ്ങൾ പഴക്കമുള്ള ഈ റോഡിൽ കൂടിയാണ് ഉളിയനാട്, കണ്ണേറ്റ പ്രദേശങ്ങളിലുള്ളവർ കല്ലുവാതുക്കൽ മാർക്കറ്റിലും മറ്റും പോകുന്നത്. ഈ റോഡിൽ കൂടിയാണ് ഇന്നലത്തെ മഴയിൽ ഓടയിൽ കൂടി വന്ന വെള്ളം ഒഴുകി ഇറങ്ങിയത്. റോഡിൽ കൂടി കാൽ നാടയാത്രക്കാർക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥ ആയി. റോഡിലേക്ക് വെള്ളം തുറന്നു വിടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കാണിച്ചു സമീപവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക