തിരുവനന്തപുരം: ഐതിഹ്യങ്ങള്‍ പ്രകാരം, ക്ഷേത്രങ്ങളില്‍ പൂജയ്‌ക്കെടുക്കില്ലെന്നു ശാപം കിട്ടിയ കൈതപ്പൂവിന്റെ അവസ്ഥ അരളിപ്പൂവിനുണ്ടായില്ല! ആളെക്കൊല്ലി വിഷമെന്നു പേരുദോഷം കേള്‍പ്പിച്ച അരളിപ്പൂ പൂജയ്‌ക്കെടുക്കാമെങ്കിലും നിവേദ്യത്തിന് ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം.
ഇന്നുമുതല്‍ ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിവേദ്യസമര്‍പ്പണത്തിനും അര്‍ച്ചനപ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കില്ലെന്നു പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കാം. നിവേദ്യത്തിനായി തുളസി, തെച്ചി, പനിനീര്‍പ്പൂക്കള്‍ ഭക്തര്‍ എത്തിച്ചുനല്‍കണമെന്നും പ്രസിഡന്റ് അഭ്യര്‍ഥിച്ചു. ആലപ്പുഴ, ഹരിപ്പാട് സ്വദേശി സൂര്യാ സുരേന്ദ്രന്റെ മരണത്തേത്തുടര്‍ന്നാണ് അരളിപ്പൂവിലെ വിഷം സജീവചര്‍ച്ചയായത്. ഇതുസംബന്ധിച്ച് ശാസ്ത്രീയപരിശോധനാഫലം പുറത്തുവന്നിട്ടില്ല.
പിന്നീട്, പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തതിനു കാരണവും അരളിയില്‍നിന്നുള്ള വിഷബാധയാണെന്ന് സംശയമുയര്‍ന്നു. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണു ദേവസ്വം ബോര്‍ഡ് തീരുമാനം. നിവേദ്യസമര്‍പ്പണപൂജയില്‍ അരളിപ്പൂ ഉപയോഗിക്കുന്നില്ലെന്നു ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസര്‍മാരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരും ഉറപ്പുവരുത്തണമെന്നു പ്രസിഡന്റ് നിര്‍ദേശിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക