കോട്ടയം: കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ഭാഗം സ്കൂട്ടറില്‍ തട്ടി അഭിഭാഷക മരണപ്പെട്ടു. പള്ളം എം സി റോഡില്‍ വച്ചാണ് സംഭവം. മരിച്ചത് ചങ്ങനാശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പില്‍ ഫര്‍ഹാന ലത്തീഫാണ് (24). ഇവർ കോട്ടയം ബാറിലെ അഭിഭാഷകയാണ്. അപകടമുണ്ടായത് ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ്. ഫര്‍ഹാന സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു പാലായിലേയ്ക്കു പോകുകയായിരുന്ന ബസിന്റെ പിന്‍ഭാഗം. യുവതി ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോവുകയും കുറച്ചു നേരം റോഡിൽ തന്നെ കിടക്കുകയും ചെയ്തു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് ഇതുവഴി എത്തിയ യുവാക്കള്‍ ആണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക