Tuesday, 7 May 2024

മകള്‍ താല്‍പര്യമില്ലാത്ത വിവാഹം ചെയ്തു; മരുമകന്റെ മാതാപിതാക്കളെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചു, പ്രതി പിടിയില്

SHARE

കണ്ണൂര്‍: പേരൂലില്‍ വീട്ടില്‍ക്കയറി ആക്രമണം. മകള്‍ താല്‍പ്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിലാണ് മരുമകന്റെ മാതാപിതാക്കളെ യുവതിയുടെ അച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പേരൂല്‍ സ്വദേശി പവിത്രനാണ് ആക്രമണം നടത്തിയത്.
മരുമകന്റെ മാതാപിതാക്കളായ ലീല, രവീന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പവിത്രന് താല്‍പ്പര്യമില്ലാതെയായിരുന്നു മകളുടെ വിവാഹം. പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലീലയെയും രവീന്ദ്രനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 




SHARE

Author: verified_user