Wednesday, 15 May 2024

നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് നീര്‍നായുടെ കടിയേറ്റു

SHARE

എടത്വയില്‍ നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക്  നീര്‍നായുടെ കടിയേറ്റു. തലവടി പഞ്ചായത്ത് 11 -ാം വാര്‍ഡില്‍ കൊത്തപ്പള്ളി പ്രമോദ്, രേഷ്മ ദമ്പതികളുടെ മകന്‍ വിനായകനാണ് (9) നീര്‍നായുടെ കടിയേറ്റത്. തലവടി മരങ്ങാട്ട് മഠം കടവില്‍ മാതാവിനും സഹോദരന്‍ വിഘ്‌നേശ്വരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.
വിനായകിന്റെ കാലിലും ഏണിനുമാണ് നീര്‍നായ കടിച്ചത്. വിനായക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രമോദിനും രേഷ്മയ്ക്കും നീര്‍നായുടെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിരവധി ആളുകള്‍ക്ക് നീര്‍നായുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user