കണ്ണൂർ: കല്യാശേരി വയക്കരയിൽ വയലിൽ തീപിടിത്തം. നാല്‍പ്പത് ഏക്കറിലധികംവരുന്ന പ്രദേശത്താണ് തീ പടർന്നത്. വയലിൽ ഉണങ്ങി നിന്ന പുല്ലിലാണ് തീ പടർന്നത്. തുടർന്ന് പ്രദേശത്ത് വലിയ തോതിൽ പുക പടർന്നതോടയാണ് നാട്ടുകാർ വിവരമറിഞ്ഞത്. അപ്പോഴേയ്ക്കും തീ വലിയ പ്രദേശത്തേക്ക് വ്യാപിച്ചിരുന്നു.
പിന്നാലെ തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും അഗ്നിശമന സേന എത്തിയെങ്കിലും വെള്ളത്തിന്റെ ദൗർലഭ്യം നേരിട്ടതിനാൽ ദൗത്യം പ്രതിസന്ധിയിലായി. നിലവിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക