Friday, 31 May 2024

ബിരിയാണി കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷ ബാധ ; ഒരാൾ ഐസിയുവിൽ

SHARE


കോഴിക്കോട് : 
ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ചാത്തമംഗലം വെള്ളന്നൂർ വിരിപ്പിലിന് സമീപം ചെട്ടികടവ് മണ്ണിൽ കോവിലകത്ത് രാജേഷ് (40), ഭാര്യ ഷിംന (36), മക്കളായ ആരാധ്യ (11), ആദിത് (11) എന്നിവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.

ബുധനാഴ്‌ച വയനാട്ടിലെ മീനങ്ങാടിയിൽ പുതുതായി വാങ്ങിയ വീട് കാണാൻ പോവുകയായിരുന്നു രാജേഷും കുടുംബവും. ഉച്ചയ്ക്ക് വൈത്തിരിയിലെ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ചു വീട്ടിലെത്തി. വൈകുന്നേരം നാലു മണിയോടു കൂടി ആദ്യം ആരാധ്യക്ക് പനിയും തലവേദനയും വന്നു. പിന്നീട് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു.

അല്‌പസമയത്തിനുശേഷം രാജേഷിനും ഷിംനയ്ക്കും മകനും വയറിളക്കവും ഛർദിയും ഉണ്ടായി. തുടർന്ന് അമ്പലവയലിലെ ആശുപത്രിയില്‍ ചികിത്സ തേടി. രാത്രിയോടെ തിരികെ വീട്ടിലെത്തി.

ഇന്നലെ രാവിലെ മകളുടെ ആരോഗ്യനില വീണ്ടും വഷളായതിനാല്‍ അമ്പലവയലിലെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരാധ്യ ഐസിയുവിൽ ചികിത്സ തുടരുകയാണ്. മറ്റു മൂന്നുപേരുടെയുംആരോഗ്യനില തൃപ്‌തികരമാണ്. വീട്ടുകാർ ആരോഗ്യവകുപ്പിനെ പരാതി അറിയിച്ചിട്ടുണ്ട്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user