തിരുവനന്തപുരം: വൈദ്യുതി ഉപയോഗം സര്‍വകാല റിക്കാര്ഡിലെത്തിയതോടെ സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 113.15 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ഉപയോഗം. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിംഗ് അനിവാര്യമാണെന്നാണ് കെഎസ്ഇബിയുടെ നിലപാട്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത ഗണ്യമായി ഉയര്‍ന്നതോടെ ഓവര്‍ലോഡ് കാരണം 700 ലധികം ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായെന്നും പ്രസരണ-വിതരണ മേഖല പ്രതിസന്ധിയിലാണെന്നും കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചു. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനെത്തുടര്‍ന്നു പലേടങ്ങളിലും കെഎസ്ഇബി അപ്രഖ്യാപിത ലോഡ്ഷെഡിംഗ് ഏര്പ്പെടുത്തിയെന്നാരോപിച്ചു ജനങ്ങള്‍ പ്രതിഷേധവുമായി കെഎസ്ഇബി ഓഫീസുകളില്‍ എത്തുന്നത് തുടര്‍ക്കഥയായിരിക്കുകയാണ്. അണക്കെട്ടുകളില്‍ രണ്ടാഴ്ചത്തേക്കുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പുറത്തുനിന്ന് അധികവില നല്കി വൈദ്യുതി വാങ്ങി ഏറെനാള്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. 88.45 ദശലക്ഷം യൂണിറ്റാണ് ഇന്നലെ പുറത്തുനിന്ന് എത്തിച്ചത്. ഈ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ചേരുന്ന ബോര്‍ഡിന്റെ ഉന്നതതല യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
ലോഡ് കൂടിയതിനാൽ ഫ്യൂസ് പോകുന്നു: കെഎസ്ഇബി വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെ ഉപയോഗം വര്‍ധിച്ചതാണ് പ്രതിസന്ധിക്കു കാരണമെന്നു വൈദ്യുതി ബോര്‍ഡ്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5,646 മെഗാവാട്ടായി ഉയര്‍ന്നു. ഇതു ട്രാന്‍സ്ഫോര്‍മറുകളുടെ ലോഡ് കൂടാനും ഫ്യൂസ് പോകാനും ഇടയാക്കുന്നു. ഇതാണ് വൈദ്യുതി തടസത്തിനു കാരണമെന്നും ഇതു പൂര്‍വസ്ഥിതിയിലാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്നു കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങിയാലും വിതരണശൃംഖല താറുമാറായാല്‍ നിയന്ത്രണമല്ലാതെ മറ്റ് പോംവഴിയില്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്. ബോര്‍ഡിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനത്തിലേക്കു നീങ്ങാനാണ് സാധ്യത. സര്‍ക്കാര്‍ തീരുമാനം വരുന്നതിനു പിന്നാലെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ലോഡ്ഷെഡിംഗിന് അനുമതി നല്‍കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക