ലിഫ്റ്റ് അമിത വേഗത്തിൽ മുകളിലേക്ക് ഉയർന്ന് മേൽക്കൂരയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ തുടർന്ന് കെട്ടിടത്തിലെ എല്ലാ ലിഫ്റ്റുകളുടെയും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയോടെ നോയിഡയിലെ സെക്ടർ 137ൽ ഉള്ള ഒരു ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് സംഭവം. ലിഫ്റ്റിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമായതെന്ന് അധികൃതർ പറയുന്നു. കെട്ടിടത്തിലെ അഞ്ചാം ടവറിന്റെ നാലാം നിലയിലായിരുന്നു തകരാർ സംഭവിക്കുമ്പോൾ ലിഫ്റ്റ് ഉണ്ടായിരുന്നത്. രണ്ട് ഡെലിവറി ജീവനക്കാരും ഒരു താമസക്കാരനും ഈ സമയത്ത് ലിഫ്റ്റിനുള്ളിലുണ്ടായിരുന്നു.
ബ്രേക്ക് തകരാറിലായതിന് പിന്നാലെ വളരെ വേഗത്തിൽ താഴേ നിലയിലേക്ക് വന്ന ലിഫ്റ്റ് ഉടന്‍ 25-ാം നിലയിലേക്ക് വേഗത്തിൽ ഉയർന്നു. അമിത വേഗത്തിൽ മുകളിൽ ചെന്ന് ഇടിച്ചാണ് കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് തകരാറുകൾ സംഭവിച്ചത്. ലിഫ്റ്റിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കുകളുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക