കറുകച്ചാൽ : റബ്ബർ ഷീറ്റും, ഒട്ടുപാലും മോഷ്ടിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര കുറുപ്പും കവല ഭാഗത്ത് കല്ലിങ്കൽ വീട്ടിൽ അഭയദേവ് കെ.എസ് (24) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ജനുവരി മാസം ചമ്പക്കര ഭാഗത്ത് റബർ ഷീറ്റ് ഉണക്കി സൂക്ഷിക്കുന്ന ഷെഡിന്റെ മേൽക്കൂര പൊളിച്ച് അകത്തുകയറി ഇവിടെ സൂക്ഷിച്ചിരുന്ന 20 കിലോ വരുന്ന റബർ ഷീറ്റുകളും 15 കിലോയോളം ഉള്ള ഒട്ടുപാലും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും അഖില്‍ എം.കെ, കൃഷ്ണകുമാർ രാമകൃഷ്ണൻ എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കൂടി പോലീസിന്റെ പിടിയിലാകുന്നത്. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ സുനിൽ.ജി, എ.എസ്.ഐ വിഷ്ണു കെ.ബാലൻ, സി.പി.ഓ മാരായ അൻവർ കരീം, സിജു,ഷിൻസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക