Friday, 24 May 2024

കുപ്രസിദ്ധ ഗുണ്ടകൾ അമ്പിളിയും സെയ്യയും പോലീസ് പിടിയിൽ

SHARE

വിളപ്പിൽ: കുപ്രസിദ്ധ ഗുണ്ടകൾ പോലീസ് പിടിയിൽ. കാപ്പിക്കാട് കൊണ്ണിയൂർ ഈന്തവിള വീട്ടിൽ അമ്പിളി എന്നു വിളിക്കുന്ന അൻവറിനെയും കൊണ്ണിയൂർ എസ്.എ മൻസിലിൽ സെയ്യ എന്നു വിളിക്കുന്ന സൈദലിയെയും വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. മെയ്‌ 18 നു കൊണ്ണിയൂർ പാലത്തിൽ നിന്നും കൊണ്ണിയൂർ സ്വദേശി വേണുവിനെ തോട്ടിലേക്ക് തള്ളിയിട്ടു വെള്ളത്തിൽ ചവിട്ടി താഴ്ത്തി മർദ്ദിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
നെയ്യാർ വന മേഖലയിൽ ഒളിവിലായിരുന്ന പ്രതികളെ കാട്ടാകട ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശ പ്രകാരം വിലപ്പിൽശാല ഇൻസ്‌പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട, വിലപ്പിൽശാല, നെയ്യാർഡാം പോലീസ് സ്റ്റേഷനുകളിൽ 10 ഓളം കേസിലെ പ്രതികളാണ് ഇരുവരും.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user