കേരളത്തിൽ ഹോട്ടൽ ആക്രമണങ്ങൾ തുടർക്കഥയാകുമ്പോൾ ശക്തമായ പ്രതിഷേധത്തിന്, തീരുമാനവുമായി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ.
തൃശൂർ : തൃപ്രയാറിൽ ഹോട്ടൽ ഉടമയെ നാലംഗ സംഘം മർദ്ദിച്ചു. വി. ബി. മാളിൽ അറേബ്യൻ ടീ ടൈം റെസ്റ്റോറന്റ് നടത്തുന്ന ഷബീറിനാണ് മർദ്ദനമേറ്റത് .
കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ ആക്രമികൾ ഓർഡർ നൽകിയ ഭക്ഷണം പൂർണമായും കഴിച്ചു കഴിയാറായപ്പോൾ ഭക്ഷണത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു. ഉടൻതന്നെ ഭക്ഷണം ഹോട്ടൽ ഉടമ പരിശോധിച്ചു , പരിശോധിച്ച ഭക്ഷണത്തിൽ കുഴപ്പമൊന്നുമില്ല എന്നറിയിച്ചതോടെ നാലംഗ സംഘം ഹോട്ടൽ ഉടമയുടെ നേരെ തട്ടി കയറുകയും അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ ഷബീറിനെ ദയ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തു.
സംഭവത്തിൽ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു . ഹോട്ടൽ ഉടമയെ മർദ്ദിച്ചവരെ ഉടൻതന്നെ അറസ്റ്റ് ചെയ്യണമെന്ന് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്, സെക്രട്ടറി അക്ഷയ് കൃഷ്ണ എന്നിവർ ആവശ്യപ്പെട്ടു.
കേരളത്തിൽ വ്യക്തികളുടെ അരിശം / അസ്വസ്ഥതകൾ തീർക്കുന്ന സ്ഥലമായി ഹോട്ടൽ മേഖല മാറുന്നുവോ..?. ഉപജീവനത്തിനായി നടത്തുന്ന ഉടമയും.ജീവനക്കാരും ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കൾ തരുന്നവരെയും ബാധിക്കുന്ന ഒരു അവസ്ഥയായി ഇത് മാറുന്നുണ്ട്
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക