ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് വാട്സ്ആപ്. അതുകൊണ്ടുതന്നെ വാട്സ്ആപിലെ മാറ്റങ്ങളെല്ലാം വളരെ വേഗം വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയൊരു ഫീചര്‍ കൂടി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ് കമ്പനി. "റീസന്റലി ഓണ്‍ലൈന്‍' എന്നാണ് പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന ഈ ഫീചറിന്റെ പേര്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വാട്സ്ആപില് റീസന്റായി ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന ആളുകളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ ഫീച്ചറാണിത്.
വാട്സ്ആപ് ഫീച്ചര്‍ ട്രാകിംഗ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ന്യൂചാറ്റ് ബട്ടണ്‍ ക്ലിക് ചെയ്താലാണ് ഇത് കാണുക. ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീനും ഓണ്‍ലൈന്‍ സ്റ്റാറ്റസും ലിസ്റ്റില്‍ കാണിക്കില്ല. അതിനാല്‍ ഒരു പരിധിവരെ ആളുകളുടെ സ്വകാര്യതയെ പുതിയ ഫീചര്‍ ബാധിക്കില്ല. നിലവില്‍ ഏതാനും ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ഫീചര്‍ പുറത്തിറക്കിയിരിക്കുന്നത്. അധികം വൈകാതെ മറ്റ് ഉപയോക്താക്കള്‍ക്കും "റീസന്റലി ഓണ്‍ലൈന്‍' ഫീച്ചര്‍ ലഭ്യമാകും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക