കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ട് ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ മാറില്ലെന്നും അതിന് വേണ്ടത് കൂട്ടായ പ്രവര്‍ത്തനമാണെന്നും കോടതി അറിയിച്ചു. പരാമർശം പേരണ്ടൂര്‍ കനാലിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്. ഹർജി പരിഗണിച്ചത് ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ്. ഇപ്പോഴുള്ളത് കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാണെന്ന് നിരീക്ഷിച്ച കോടതി ജില്ലാ കളക്ടറും കോര്പറേഷന് സെക്രട്ടറിയും അമിക്കസ് ക്യൂരിയും നല്ല പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും കൂട്ടിച്ചേർത്തു. അതോടൊപ്പം, ഇക്കാര്യങ്ങൾ കോടതി ഇടപെടാതെ തന്നെ നല്ല രീതിയിൽ നടക്കണമെന്നും കോടതി പരാമർശിക്കുകയുണ്ടായി. ചില നിർദേശങ്ങളും വെള്ളക്കെട്ട് പരിഹരിക്കാനായി കോടതി മുന്നോട്ട് വയ്ക്കുകയുണ്ടായി. കോടതി ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിക്ക് ഹോട്ട് സ്പോട്ടുകളായ കാനകള്‍ ശുചീകരിച്ചെന്ന് ഉറപ്പ് വരുത്താന്‍ നിർദേശം നൽകുകയും, മുല്ലശേരി കനാലിലെ ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നു പറയുകയുമുണ്ടായി. വീണ്ടും തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതായിരിക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക