ചങ്ങനാശേരി: വൈദ്യുതി ലൈനില്‍ കുടുങ്ങിയ കാക്കയെ രക്ഷിച്ച അഗ്നിശമനയ്ക്ക് അഭിനന്ദന പ്രവാഹം. മേയ്ദിനത്തില്‍ രാവിലെ 11ന് കവിയൂര്‍ റോഡില്‍ ഉദയഗിരി ആശുപത്രിക്കടുത്താണ് സംഭവം. ചിറകില്‍ നൂല്കുരുങ്ങി പറക്കാനാവാതെ 11 കെവി ലൈനില്‍ കുടുങ്ങിയ കാക്ക മരണവെപ്രാളം കാട്ടി. വിവരമറിഞ്ഞെത്തിയ അഗ്നിശമന സംഘത്തിന് മതിയായ ഉപകരണങ്ങളുടെ കുറവുമൂലം ഏറെനേരം അഗ്നിശമന വാഹനത്തിനു മുകളില്‍ കയറി പണിപ്പെടേണ്ടി വന്നു. തുടര്‍ന്ന് സമീപത്തുള്ള വിനോദ് വെട്ടിക്കാടിന്റെ വസതിക്കുമുകളിലെ ടെറസില്‍ കയറിയ അഗ്നിശമന സേനാംഗങ്ങൾ കനത്ത വെയിലില്‍ അരമണിക്കൂറിലേറെ പണിപ്പെട്ട് കാക്കയെ രക്ഷപ്പെടുത്തി പറത്തിവിട്ടു.
ഒഴിവുദിനമായതിനാല്‍ അനവധി യാത്രക്കാരും സമീപവാസികളും മൊബൈലില്‍ രക്ഷാപ്രവര്‍ത്തനം ചിത്രീകരിച്ചു. ശ്രമകരമായ ദൗത്യത്തിൽ വിജയിച്ച സേനാംഗങ്ങളെ നാട്ടുകാര്‍ ശ്ലാഘിച്ചു. വൈദ്യുതി ബോര്‍ഡ് അധികൃതരും ദൗത്യത്തിനു സഹായം നല്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക