Friday, 10 May 2024

മദ്യപിച്ച് ബില്‍ തുകയായി നല്‍കിയത് കള്ളനോട്ട്; യുവാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പൊലീസ്

SHARE

കണ്ണൂര്‍: ബാറില്‍ മദ്യപിച്ച് ബില്‍ തുകയായി കള്ളനോട്ട് നല്‍കിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പൊലീസ്. പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി എം എ ഷിജു (36) വിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം നഗരത്തിലെ ഒരു ബാറില്‍ മദ്യപിച്ചതിന് ശേഷം ബില്‍ തുക നല്‍കുന്നതിനായി 500 രൂപയുടെ കള്ളനോട്ടുകള്‍ ബില്‍ ഫോള്‍ഡറിനകത്ത് വെച്ച് നല്‍കുകയായിരുന്നു.
പണം ഫോള്‍ഡറിനകത്ത് വെച്ച ഉടനെ ഷിജു ബാറില്‍ നിന്ന് കടന്നു. ഇതില്‍ സംശയം തോന്നി പരിശോധിച്ചതില്‍ നോട്ടുകള്‍ വ്യാജമാണെന്ന് മനസ്സിലായി. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടര്‍ സവ്യസാചിയുടെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ മണിക്കൂറുകള്‍ക്കം പിടിയിലായത്. പരിശോധനയില്‍ ഇയാളുടെ കയ്യില്‍ നിന്ന് 500 രൂപയുടെ അഞ്ച് കള്ളനോട്ടുകള്‍ കൂടി കണ്ടെടുത്തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user