വയനാട്: ജില്ലാ ശുചിത്വമിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയല്‍, മഴക്കാലപൂര്‍വ ശുചീകരണം ലക്ഷ്യമിട്ട് ജില്ലയില്‍ മെയ് 18,19 തിയതികളില്‍ ജനകീയ ശുചീകരണ ക്യാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ രേണുരാജ് അറിയിച്ചു. 'മഴയെത്തും മുന്‍പേ മാലിന്യ മുക്തമാവാം' എന്ന പേരിലാണ് ജില്ലയില്‍ ശുചീകരണ ക്യാമ്പയിന്‍ നടക്കുന്നത്. പൊതു നിരത്തുകള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതുഇടങ്ങള്‍ എന്നിവടങ്ങളിലെ മാലിന്യം നീക്കം ചെയുകയും വൃത്തിയാക്കിയ ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ക്യാമ്പയിന്റെ ഭാഗമായി പൊതു ജലാശയങ്ങള്‍, പുഴകള്‍, തോടുകള്‍, കുളങ്ങള്‍ ശുചീകരിക്കും. ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കോ ഹരിതകര്‍മ്മ സേനക്കോ കൈമാറണം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക