തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ഇന്നും തുടരുന്നു. സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങി. ഐഎന്‍ടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുകയാണ്. കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതി മൈതാനത്ത് കിടന്ന് പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ആരെയും ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാര്‍ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലും ഡ്രൈവിംഗ് സ്കൂളുകാർ ടെസ്റ്റ് ബഹിഷ്ക്കരിച്ചു.
നേരത്തെ, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട സമരത്തില്‍നിന്നു ഭരണപക്ഷ അനുകൂല സംഘടനയായ സിഐടിയു പിന്‍വാങ്ങിയിരുന്നു. നിര്‍ദേശങ്ങളില്‍ ഗതാഗത വകുപ്പ് ഇളവു വരുത്തിയതോടെയാണ് സമരത്തില്‍നിന്നു പിന്മാറിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക